വയനാട് മണ്ണിടിച്ചിൽ; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

 
Kerala

വയനാട് മണ്ണിടിച്ചിൽ; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്

Namitha Mohanan

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർ‌മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 3 മരണം. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇരുപതിലധികം പേർ അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് അനൗദ്യോഗിക കണക്ക്. ഇതിൽ എട്ടോളം പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. നിരവധി വാഹനങ്ങളടക്കം മണ്ണിനടിയിലായി. പ്രദേശത്ത് അതിതീവ്രമഴ‍യാണ് ലഭിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത