വയനാട്ടിൽ തെരുവുനായയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്; പ്രതിരോധത്തിനിടെ തെരുവുനായ ചത്തു

 
Symbolic Image
Kerala

വയനാട്ടിൽ തെരുവുനായയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്; പ്രതിരോധത്തിനിടെ തെരുവുനായ ചത്തു

പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്

വയനാട്: പനവല്ലിയിൽ തെരുവുനായയുടെ കടിയേറ്റ് 2 പേർക്ക് പരുക്ക്. കോട്ടക്കൽ എസ്റ്റേറ്റ് തൊഴിലാളികളായ വർഗീസ്, മാത്യു എന്നിവരെയാണ് തെരുവുനായ കടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

മാത്യുവിന്‍റെ രക്ഷപെടാനുള്ള ശ്രമത്തിനിടെ തെരുവുനായ ചത്തു. പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. മാത്യുവിന്‍റെ വലതുകൈയ്ക്കും ഇടതുകൈപ്പത്തിക്കുമാണ് പരിക്ക്. ഇടതുകാലിന്റെ പിന്‍വശത്ത് കടിയേറ്റ വര്‍ഗീസിനെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.

"സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്നു''; യുഎന്നിൽ പാക്കിസ്ഥാനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

വാഹനം അഞ്ച് വർഷമായി ഉപയോഗിക്കുന്നത്: അമിത് ചക്കാലക്കൽ

എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം കെ.ജെ. യേശുദാസിന്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈ മാമണി പുരസ്കാരം

തിരുവനന്തപുരത്ത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വൻ കവർച്ച