.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കേരളത്തിന്‍റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ പ്രതിനിധി

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍കി​യ​തി​നു കേ​ര​ള​ത്തി​നു ദേ​ശീ​യ ആ​രോ​ഗ്യ ഉ​ത്കൃ​ഷ്ട പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

MV Desk

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യെ പ്ര​ശം​സി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ ഹെ​ല്‍ത്ത് ഫി​നാ​ന്‍സി​ങ് ലീ​ഡ് ഡോ. ​ഗ്രേ​സ് അ​ച്യു​ഗു​രാ.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലും സ്റ്റേ​റ്റ് ഹെ​ല്‍ത്ത് ഏ​ജ​ന്‍സി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച 'അ​നു​ഭ​വ് സ​ദ​സ്' ദേ​ശീ​യ ശി​ല്‍പ​ശാ​ല​യി​ലും സം​സ്ഥാ​ന​ത്തെ സൗ​ജ​ന്യ ചി​കി​ത്സ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​റു​തും ഇ​ട​ത്ത​ര​വു​മാ​യ സാ​മ്പ​ത്തി​ക രാ​ഷ്‌​ട്ര​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ആ​രാ​ഞ്ഞ അ​വ​ർ രോ​ഗി​ക​ള്‍ക്കു സ്വ​ന്തം കൈ​യി​ല്‍ നി​ന്നു​മെ​ടു​ത്തു​ള്ള ചി​കി​ത്സാ​ചെ​ല​വ് കൂ​ടു​ന്നു​ണ്ടോ, കു​റ​യു​ന്നു​ണ്ടോ എ​ന്നു പ​ഠ​നം ന​ട​ത്താ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ല്‍ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ളി​ലൂ​ടെ രോ​ഗി​ക​ള്‍ക്ക് അ​വ​രു​ടെ സ്വ​ന്തം കൈ​യി​ല്‍ നി​ന്നു​ള്ള ചി​കി​ത്സാ​ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 2 വ​ര്‍ഷം കൊ​ണ്ട് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ 3200 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍കാ​നാ​യി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍കി​യ​തി​നു കേ​ര​ള​ത്തി​നു ദേ​ശീ​യ ആ​രോ​ഗ്യ ഉ​ത്കൃ​ഷ്ട പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, സ്റ്റേ​റ്റ് ഹെ​ല്‍ത്ത് ഏ​ജ​ന്‍സി ജോ. ​ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ബി​ജോ​യ്, ഡോ. ​ജ​യ​ദേ​വ് സി​ങ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന കേസ്; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ

ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു

വ‍്യാജ ആധാർ കാർഡ് ആരോപണം; കെ.സി. വേണുഗോപാലിന് സിപിഎമ്മിന്‍റെ വക്കീൽ നോട്ടീസ്