തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് തൃശൂർ കോ-ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. കെ. സുരേഷ് ബാബുവിന്‍റെ ഭാര്യ വി. പി. നുസ്രത്താണ് പിടിയിലായത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷകയെന്നു തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരേ 9 കേസുകൾ രജിസ്റ്റർ ചെയ്തു. തൃശൂരിലെ വീട്ടിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി യുടെ സ്വാധീനം ഉപയോഗിച്ച് നുസ്രത്തിനെതിരേയുള്ള കേസുകൾ ഒതുക്കാൻ നോക്കിയതായും ആരോപണമുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെയാണ് അറസ്റ്റ്.