Kerala

'മൃതദേഹം നീക്കിയിട്ടില്ല, ഭയന്ന് കഴിയുകയാണ്': സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യ

കണ്ണൂർ : സഹായം അഭ്യർഥിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ മരണപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ സൈബല്ല. 24 മണിക്കൂർ പിന്നിട്ടിട്ടും ഫ്ലാറ്റിൽ നിന്നും മൃതദേഹം നീക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഫ്ലാറ്റിന്‍റെ ബേസ്മെന്‍റിൽ ഭയപ്പെട്ടു കഴിയുകയാണെന്നും സൈബല്ല. താനും മകളും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നു സൈബല്ല പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.

അതേസമയം ആൽബർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സുഡാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു.

സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് കണ്ണൂർ ആലക്കോട് സ്വദേശി അൽബർട്ട് അഗസ്റ്റിനാണു മരണപ്പെട്ടത്. വിമുക്തഭടനായ ആൽബർട്ട് ദാൽ ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ 56 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ഖാർത്തൂം മേഖലയിലാണു പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്. വിമാനസർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

രണ്ടാം പിണറായി സർക്കാർ നാലാം ​​വർഷത്തിലേക്ക്: കൂടുതൽ കരുത്തോടെ ജനകീയ വികസന മാതൃക; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്

യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ അറസ്റ്റിൽ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു