മൂന്നാറിൽ ചക്കക്കൊമ്പൻ നിർത്തിയിട്ടിരുന്ന കാർ തകർത്തു 
Kerala

ഇടുക്കി മൂന്നാറിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു

ചിന്നക്കനാൽ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു

കോതമംഗലം: ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ ആന തകർത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറിൽ ആളുകളില്ലാതിരുന്നതിനാൽ ആളാപായമുണ്ടായില്ല.

ചിന്നക്കനാൽ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.

കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ