ഫയല്‍ചിത്രം

 
Kerala

പത്തനംതിട്ടയില്‍ കാട്ടാന കിണറ്റില്‍ വീണു

റബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറിലാണ് ആന വീണത്

Sarath Nath MS

പത്തനംതിട്ട: പത്തനംതിട്ടയിലെ തണ്ണിത്തോടില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കാട്ടാന കുട്ടി വീണു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

പ്രദേശവാസിയായ ഗോപി എന്നയാളുടെ റബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറിലാണ് ഞായറാഴ്ച രാത്രി ആന വീണത്. വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വനപ്രദേശത്തോടു ചേര്‍ന്ന കിണര്‍. തണ്ണിത്തോട് റേഞ്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജെസിബി ഉപയോഗിച്ച്

കിണറിന്റെ വശം ഇടിച്ചുനിരത്തി ചെരിവുണ്ടാക്കിയാണ് ആനയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ആനക്കുട്ടിയെ പുറത്തെടുത്താല്‍ വനത്തിലേക്ക് തിരിച്ചയക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഇതിനു സാധിച്ചില്ലെങ്കില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റും.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികളുടെ പരാതി. വിഷയത്തില്‍ വനംവകുപ്പ് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

വനിതാ കർഷകർക്ക് ഡ്രോൺ പരിശീലനം; തമിഴ്നാട് സർക്കാരിന്‍റെ 'വെട്രി വാൻമകൾ' പദ്ധതി

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി