എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വച്ചാണ് വിനോദിനിക്ക് സതീശന്‍റെ ഇടപെടലിലൂടെ കൃത്രിമക്കൈ വച്ചു നൽകിയത്

 
Kerala

അന്നു വിഡി സാർ കുഞ്ഞു വിനോദിനിക്ക് വലം കൈ സമ്മാനിച്ചു ഇന്നവൾ ആ കൈകൊണ്ട് വിഡി സാറിന് പൂച്ചെണ്ടു സമർപ്പിക്കാനെത്തി, പല്ലനശയിൽ നിന്ന്...

എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വച്ചാണ് വിനോദിനിക്ക് സതീശന്‍റെ ഇടപെടലിലൂടെ കൃത്രിമക്കൈ വച്ചു നൽകിയത്.

Reena Varghese

തിരുവനന്തപുരം: പാലക്കാട് പല്ലനശക്കാരി ഒൻപതുകാരി വിനോദിനി ഇന്നു സെൻട്രൽ സ്റ്റേഡിയത്തിലെത്തി, അമ്മ പ്രസീതയോടൊപ്പം. മറ്റൊന്നിനുമല്ല, തന്‍റെ പ്രിയപ്പെട്ട വിഡി സാറിനു പൂച്ചെണ്ടു സമർപ്പിക്കാനാണ് അദ്ദേഹം സമ്മാനിച്ച കൃത്രിമക്കൈയുമായി ആ കുരുന്നെത്തിയത്. മുഖ്യമന്ത്രിയായ തന്‍റെ വിഡി സാറിന് പൂച്ചെണ്ടും നൽകി രാഹുൽ ഗാന്ധിയെയും കണ്ടതിനു ശേഷമാണ് വിനോദിനി ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നു മടങ്ങിയത്.

വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെയാണ് അന്നത്തെ ആരോഗ്യ വകുപ്പിന്‍റെ ചികിത്സാപ്പിഴവു മൂലം ആ കുരുന്നിന്‍റെ വലം കൈ മുറിച്ചു മാറ്റേണ്ടി വന്നത്. വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ഇടപെട്ട് കൃത്രിമക്കൈ വച്ചു പിടിപ്പിക്കാനുള്ള ക്രമീകരണം അവൾക്കായി ഒരുക്കിക്കൊടുത്തു.

കൃത്രിമക്കൈയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനാണ് നൽകിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു. കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം കൃത്രിമക്കൈ വിദേശത്തു നിന്നും ഓർഡർ ചെയ്ത് എത്തിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചു പിടിപ്പിച്ചത്. തന്‍റെ വിഡി സാർ ഇന്നു മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ആ സന്തോഷാധിക്യത്തിലാണ് വിനോദിനിയും മാതാപിതാക്കളും. രാവിലെ തന്നെ വിനോദിനിയും മാതാവും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വച്ചാണ് വിനോദിനിക്ക് സതീശന്‍റെ ഇടപെടലിലൂടെ കൃത്രിമക്കൈ വച്ചു നൽകിയത്. അന്ന് കൃത്രിമക്കൈ വച്ചു പിടിപ്പിച്ചതിനു പിന്നാലെ വിഡി സതീശൻ ആ കുരുന്നിനെ കാണാനെത്തിയിരുന്നു. അന്ന് ചോക്ലേറ്റും പാവക്കുട്ടിയും അവൾക്കു സമ്മാനിച്ചാണ് വിഡി മടങ്ങിയത്.

"എന്‍റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയാണ്, എത്ര അപമാനിച്ചാലും ഇതിൽ നിന്ന് ഞാൻ പിന്നോട്ടില്ല"; ശ്വേത മേനോൻ

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

"ആശയക്കുഴപ്പത്തിൽ സംഭവിച്ചത്"; അക്ഷരത്തെറ്റിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി

രാമക്ഷേത്രത്തിൽ നിന്ന് ദിവസേന മോഷ്ടിച്ചത് എട്ട് ലക്ഷം വരെ, പ്രതികൾ വീടുകളും കാറും വാങ്ങി: അന്വേഷണ റിപ്പോർട്ട്

പ്രിയദർശിനി യാത്രയിൽ നിന്ന് ലാഭിക്കുന്ന പണം നിഷേപിക്കാൻ സ്ത്രീകൾക്കായി പിങ്ക് ചിട്ടി വരുന്നു!