Kerala

എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി പ്രസവിച്ചു

നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി

ajeena pa

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആറ് പേരടങ്ങുന്ന റൂലിമാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് പറഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ ശൗചാലയത്തിൽ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങായതോടെ സുഹൃത്തുക്കൾ വാതിൽതട്ടി തുറക്കുകയായിരുന്നു. തുടർന്ന് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുകയായിരുന്നു. കാമുകനിൽ നിന്നാണ് യുവതി ഗർഭിണിയായതെന്ന് പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാമുകന്‍റെയും യുവതിയുടെയും വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ചെറിയ കളിയിൽ ചെറുതല്ലാത്ത ജയവുമായി ഇന്ത‍്യ

ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരം‍?

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് വി.ഡി. സതീശൻ

പശ്ചിമ ബംഗാളിൾ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു