വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം തിങ്കളാഴ്ച. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.
അക്യുപങ്ചർ ചികിത്സയിലൂടെ പ്രസവം എടുക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് അസ്ന മരിക്കുന്നത്. മൂപ്പത്തഞ്ചുകാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്.
അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടികൾ. അസ്മയുടെ മരണത്തിൽ ഭർത്താവിനെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.