ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 

file image

Kerala

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം

പാലക്കാട്: ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് (29) മരിച്ചത്. ചൊവ്വാഴ്ച ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മീര സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

എന്നാൽ രാത്രി 11 മണിയോടെ ഭർത്താവ് അനൂപ് വീട്ടിലെത്തി മീരയെ കൂട്ടിക്കൊണ്ടു പോയതായും ഇതിനു പിന്നാലെയാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മീര ഒരിക്കലും ആത്മഹത‍്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണ വിവരം അറിയിച്ചത് പൊലീസാണെന്നും കുടുംബാംഗങ്ങൾ വ‍്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വിദേശ മദ‍്യത്തെ പ്രോത്സാഹിപ്പിക്കുന്നു, കർഷർക്ക് ആനുകൂല‍്യം ലഭിച്ചില്ല; സംസ്ഥാന സർക്കാരിനെതിരേ സിപിഐ

രാജസ്ഥാൻ റോയൽസ് സിഇഒ രാജിവച്ചു