Alemncier Ley Lopez 
Kerala

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; അലൻസിയറിനെതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

അഭിമുഖം നടത്തിയ അവതാരകയോട് തികച്ചും മ്ലേച്ഛമായ പദപ്രയോഗങ്ങളിലൂടെയാണ് അലൻസിയർ സംസാരിച്ചത്

MV Desk

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

അതോടൊപ്പം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ അലൻലസിയർ സ്ത്രീകളെ അവഹേളിച്ചാണ് സംസാരിച്ചതെന്നും പെൺപ്രതിമ കണ്ടാൽ പ്രലോഭനമുണ്ടാകുമെന്ന പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും സതീദേവി പറഞ്ഞു.

വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തിലുള്ള പ്രതികരണം ഉചിതമായില്ല. പിന്നീട് പറ്റിയത് അബദ്ധമെന്ന് പറഞ്ഞ് തെറ്റ് തിരുത്തുമെന്നാണ് കരുതിയത് എന്നാൽ അതും ഉണ്ടായില്ല.

ഇതിനുശേഷം അഭിമുഖം നടത്തിയ അവതാരകയോട് തികച്ചും മ്ലേച്ഛമായ പദപ്രയോഗങ്ങളിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ഇതിനെതിരേ ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ അലൻസിയറിനെതിരേ തിരുവനന്തപുരം റൂറൽ എസ്പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടതായും സതീദേവി വ്യക്തമാക്കി.

ഖമനേയി കൊല്ലപ്പെട്ടു; ഇറാന്‍റെ പരമോന്നത നേതാവ് പൈശാചികനെന്ന് ട്രംപ്

ദുബായ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം, ബുർജ് അൽ അറബ് ഹോട്ടലിൽ തീപിടിത്തം

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കൂടി; ഒറ്റയടിക്ക് 29 രൂപയുടെ വർധന

ഗൾഫിൽ നിന്നുള്ള 700 സർവീസുകൾ റദ്ദാക്കി: 20,000 ത്തിലേറെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

ഖമനേയി കൊല്ലപ്പെട്ടത് സ്വന്തം ഓഫിസിൽവച്ച്, ട്രെംപിന് നന്ദി പറഞ്ഞ് വിമത നേതാവ്