PC George  file
Kerala

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു; പി.സി. ജോർജിനെതിരേ കേസെടുത്ത് വനിതാ കമ്മിഷൻ

എം.ടി. രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്‍റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന

കോഴിക്കോട്: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി നേതാവ് പി.സി. ജോർജിനെതിരേ കേസെടുത്ത് വനിതാ കമ്മിഷൻ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്‍റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.

എം.ടി. രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്‍റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി.സി. ജോര്‍ജിനെതിരേ കേസെടുത്തു.

153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറി കെ.പി.സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി