കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്

 
Kerala

കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്

രാവിലെ പത്തരയോടെയായിരുന്നു അപകടം

കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂർ ഞണങ്കൈയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണ് ഒരു തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. രാവിലെ പത്തരയോടെയായിരുന്നു അപകടം. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. 4 പേരായിരുന്നു മണ്ണിനടിയിൽ കുടുങ്ങിയിരുന്നത്. ഇതിൽ അവസാനം രക്ഷപെടുത്തിയ ആളാണ് മരിച്ചത്. പ്രദേശത്ത് അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം