കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പഴകിയ അരി; 18 ഓളം ചാക്കുകളിൽ പുഴുവിനെ കണ്ടെത്തി
കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുവിനെ കണ്ടെത്തി. കോഴിക്കോട്ടെ എൻജിഒ ക്വാർട്ടേഴ്സ് റേഷൻകടയിലാണ് പഴകിയ അരി വിതരണത്തിനെത്തിയത്.
18 ചാക്കോളം പച്ചരിയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി അവസാനം എത്തിച്ച അരി പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്.