Kerala

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ മരണം; വിശദീകരണവുമായി കമ്പനി

കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പറ്റുന്നതെല്ലാം ചെയ്യുമെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി

കൊച്ചി: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ കമ്പനിയായ ഷവോമി. ഉപഭോക്താക്കളുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും സംഭവത്തെ വിലകുറച്ച് കാണുന്നില്ലെന്നും ഷവോമി ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണ് കമ്പനി. കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പറ്റുന്നതെല്ലാം ചെയ്യുമെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. അധികൃതരുമായി എല്ലാവിധത്തിലുമുള്ള സഹകരണത്തിനും തയ്യാറാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുമെന്നും കമ്പനി അറിയിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു