.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പ്രതി അശ്വന്ത്

 
Kerala

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ തലങ്ങും വിലങ്ങും കുത്തി പരുക്കേൽപ്പിച്ച് യുവാവ്

കാവ്യ.എസ്. കൃഷ്ണനാണ് കുത്തേറ്റത്

Jisha P.O.

പാറശാല: പ്രണയ അഭ്യർഥന നിരസിച്ചതിന് ഫിറ്റ്നസ് സെന്‍ററിലെ പരിശീലകയ്ക്ക് കുത്തേറ്റു. ചെങ്കൽ മരിയാപുരം സ്മിതാലയം വീട്ടിൽ കാവ്യ.എസ്. കൃഷ്ണനാണ്(24) കുത്തേറ്റത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ഫിറ്റ്നസ് സെന്‍ററിന് മുന്നിൽ വച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.

തലയിലും നെഞ്ചിലും മുഖത്തും ആഴത്തിൽ മുറിവേറ്റ യുവതിയെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിറ്റ്നസ് സെന്‍ററിലുള്ളവർ പോയശേഷം ഭക്ഷണം കഴിയ്ക്കാനായി പുറത്തേക്ക് വന്ന കാവ്യയെ അശ്വന്ത് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. കണ്ടുനിന്ന ആരും ഇയാളെ തടയാൻ ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥലത്ത് ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാവ്യയെ കണ്ടത്. അരികിൽ അവശനിലയിൽ അശ്വന്തിനെയും കണ്ടു.

താൻ എലി വിഷം കഴിച്ചെന്ന് അശ്വന്ത് പറഞ്ഞു. തുടർന്ന് കാവ്യയെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് വാഹനത്തിൽ അശ്വന്തിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയത് അശ്വന്താണെന്നും പ്രണയം നിരസിച്ചതിലുള്ള പകയാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കാരോട് പഞ്ചായത്തിലെ പ്ലാമൂട്ടുക്കടയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്‍ററിന് മുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കോഴിക്കോട്ട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

പരാതി നൽകിയത് സിപിഎം, വേറെ ആർക്കാണ് അതിന് സമയം; പ്രതികരിച്ച് സലീം കുമാർ

"പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ"; രാഹുലിന്‍റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

ധനാപഹരണം നേരത്തെ തന്നെ സപിഎമ്മിന്‍റെ ശ്രദ്ധയിൽ പെടുത്തിയതാണ്, ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്; വി. കുഞ്ഞികൃഷ്ണൻ