കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്; നില ഗുരുതരം
file image
കണ്ണൂർ: കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.
യുവതിയെ കൊല്ലാൻ ശ്രമിച്ച പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രാജേഷിനും പൊള്ളലേറ്റിട്ടുണ്ട്.