Kerala

'യുവം' വേദിക്ക് സമീപം പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മോദി ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പ്രതിഷേധവുമായി എത്തിയത്. ഇയാളെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു നീക്കി.

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായാണ് ഇയാൾ എത്തിയത്. മോദി ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം. തേവര കോളെജ് പരിസരത്താണ് സംഭവം. 5 മണിയോടെയാണ് കൊച്ചിയിൽ പ്രധാനമന്ത്രി വിമാനമിറങ്ങുന്നത്. തുടർന്ന് 6 മണിയോടെ യുവം പരിപാടിയിൽ പങ്കെടുക്കും. 2 ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം