Manu  
Kerala

കോഴിക്കോട് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ നടക്കാനിറങ്ങിയവരാണ് മനുവിനെ റോഡരികിൽ കണ്ടെത്തിയത്

കക്കോടി: കോഴിക്കോട് കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനു (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ നടക്കാനിറങ്ങിയവരാണ് മനുവിനെ റോഡരികിൽ കണ്ടെത്തിയത്. എലത്തൂർ പൊലീസെത്തി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ മണിയുടേയും തങ്കമണിയുടേയും മകനാണ് മരിച്ച മനു. ഇദ്ദേഹം പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ എലത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി