ബിനീഷ് കോടിയേരി. 
Kerala

ബിനീഷിന്‍റെ ജാമ്യം റദ്ദാക്കില്ല; ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

2021 ഒക്‌ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേയാണ് നടപടി.

2021 ഒക്‌ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചതായി ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ബീനിഷിനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഈ സ്റ്റേക്കെതിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം ചുരുക്കും, രജിസ്ട്രേഷൻ അവസാനിപ്പിച്ചു