പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

 
Local

പൊലീസിൽ നിന്നു നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നു നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Megha Ramesh Chandran

തൃശൂർ: പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശി മനീഷാണ് മരിച്ചത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ലെന്നാണ് യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പിൽ ഉളളത്. അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.

രാഹുൽ കർണാടകയിലേക്ക് കടന്നതായി സൂചന

ഓസീസിന് തിരിച്ചടി; പിങ്ക് ബോൾ ടെസ്റ്റ് കളിക്കാൻ സ്റ്റാർ ബാറ്ററില്ല

ജിയോ - ഫെയ്സ്ബുക്ക് ഇടപാട്; റിലയൻസ് ഗ്രൂപ്പിനെതിരേ 30 ലക്ഷം പിഴ ചുമത്തിയ നടപടി സുപ്രീം കോടതി ശരിവച്ച്

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി