പ്രവീൺ, മൊയ്തീൻ 

 
Local

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു

ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

Megha Ramesh Chandran

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് മരിച്ചത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രവീണിനെ കൊലപ്പെടുത്തി. സംഭവത്തിൽ ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കാടുവെട്ടു തൊഴിലാളികളാണ് ഇരുവരും. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.

തുടർന്ന് മൊയ്തീൻ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു എന്നാണ് വിവരം.

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

ഇടപാടുകാർ ശ്രദ്ധിച്ചോളൂ!! തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ചിറയൻകീഴിലെ കൈയാങ്കളി; രമ‍്യ ഹരിദാസിനെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും നീക്കണമെന്ന് ആവശ‍്യം