കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 6 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടായിരുന്നു അപകടം. കോണ്‍ക്രീറ്റ് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം
മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.