കെ.ടി. ചെഷയർ 
Local

കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് ക്രൂരമർദനം

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്

MV Desk

കൊച്ചി: കൊച്ചിയിൽ വിവരവകാശ പ്രവർത്തകന് ക്രൂരമർദനം. കടവന്ത്ര സ്വദേശി കെ.ടി. ചെഷയറിനാണ് മർദനമേറ്റത്. സംഭവത്തിൽ നാലുപേർക്കെതിരെ ഹിൽ പാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. സ്കൂട്ടറിലും ബൈക്കിലുമായത്തിയ നാലുപേർ വൈറ്റില കണിയാമ്പുഴ റോഡിന് സമീപത്തുവെച്ച് കമ്പിവടികൊണ്ട് കെ.ടി ചെഷയറിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ചെഷയറിന്‍റെ കയ്യുടെയും കാലിന്‍റെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ