Local

ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; ഡിഎഫ്ഐ നേതാവ് വൈശാഖൻ വീണ്ടും വിവാദത്തിൽ

സംഭവത്തിൽ വിശദികരണവുമായി വൈശാഖൻ രംഗത്തെത്തി

തൃശ്ശൂർ: ഡി എഫ് ഐ നേതാവ് എൻ വി വൈശാഖൻ വീണ്ടും വിവാദത്തിൽ. വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അജിത് കൊടകരക്കാണ് പണം വാഗ്ദാനം ചെയ്തത്. ഒന്നരവർഷം മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരാതി പിൻവലിച്ചാൽ ക്വാറി ഉടമയിൽ നിന്നും പണം വാങ്ങി നൽകാമെന്ന് വൈശാഖൻ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ഒരു അഭിഭാഷ നിലയ്ക്കാണ് സംഭവത്തിൽ ഇടപെട്ടതെന്നാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൈശാഖന്റെ പ്രതികരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താൻ ഇടനില നിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു

ആലപ്പുഴയിൽ അഞ്ചു വ‍യസുകാരൻ തോട്ടിൽ മുങ്ങി മരിച്ചു

തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ