ആലുവ മുനിസിപ്പൽ ഓഫിസ് കെട്ടിടം.

 
Local

ആലുവ നഗരസഭയുടെ സൈറൺ നിരോധിച്ച ഉത്തരവ് കലക്റ്റർ റദ്ദാക്കി

ശബ്ദമലിനീകരണ തോത് കൂടിയെന്ന ഒരു വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്റ്റർ നേരത്തെ സൈറൻ നിരോധിച്ചത്

Local Desk

ആലുവ: ആലുവ നഗരസഭയുടെ സൈറൺ നിരോധിച്ച ഉത്തരവ് ജില്ലാ കലക്റ്റർ റദ്ദാക്കി. ദിവസേന നിശ്ചിത സമയങ്ങളിൽ നഗരസഭയിൽ മുഴക്കിയിരുന്ന സൈറൺ, ശബ്ദമലിനീകരണ തോത് കൂടിയെന്ന ഒരു വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ കലക്റ്റർ നിരോധിച്ചത്. ഇത് നഗരവാസികളുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ജില്ലാ കലക്റ്ററുടെ ഉത്തരവ് പുനപ്പരിശോധിച്ച് പൂർവസ്ഥിതി പുനസ്ഥാപിക്കണമെന്നു കാണിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു.

സൈറന്‍റെ പ്രവർത്തനം 60 വർഷമായി തുടർന്ന് വരുന്നതാന്നെന്നും പൊതു താത്പര്യം മുൻനിർത്തിയാണെന്നും ആയതിനാൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം.

ഇതേത്തുടർന്ന് ഡെപ്യൂട്ടി കലക്റ്റർ (ദുരന്ത നിവാരണം), അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ, പിസിബി എന്നിവരുമായി ജില്ലാ കലക്റ്റർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, സൈറൺ അടിക്കുമ്പോഴുള്ള സമയപരിധി 20 സെക്കൻഡായി ചുരുക്കിക്കൊണ്ട് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകുകയായിരുന്നു.

സൈറന്‍റെ പ്രവർത്തനം അടിയന്തരമായി നിർത്തുന്നതിന് എറണാകുളം ജില്ലാ കലക്റ്റർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്

സൈറൺ1965 മുതൽ തുടർന്ന് വരുന്നതാണെന്നും പൊതുജനങ്ങൾക്ക് സമയത്തെപ്പറ്റി അറിയിപ്പ് നൽകാനാണെന്നതും കണക്കിലെടുത്താണ് നിരോധന ഉത്തരവ് പിൻവലിച്ചത്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ