ആറന്മുള വള്ളംകളി 
Local

ആറന്മുള ഉത്രട്ടാതി വള്ളംകളി: 10.50 ലക്ഷം രൂപ അനുവദിച്ചു

അടിയന്തര പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.

MV Desk

ആറന്മുള: ഉത്രട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജല വിഭവ വകുപ്പ് . ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ജല വിഭവ വകുപ്പ് അടിയന്തര പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്.

ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന ഭാഗത്ത് പമ്പാ നദിയിൽ പലഭാഗത്തും പള്ളിയോടങ്ങൾക് കടന്നുപോകാൻ കഴിയാത്ത വിധത്തിൽ മൺപുറ്റുകൾ രൂപപ്പെട്ടിരുന്നു. കൂടാതെ വിവിധ കടവുകളിൽ മൺപുറ്റ് രൂപപ്പെട്ടതിനാൽ നദിയിലേക്ക് വള്ളം ഇറക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇക്കാര്യം പള്ളിയോട സേവാസംഘം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനേ തുടർന്നാണ് മൺപുറ്റ് നീക്കാൻ ഫണ്ട് അനുവദിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചത്.

അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വള്ളംകളി നടക്കുന്ന ആറന്മുള പരപ്പുഴ കടവ് മുതൽ ഒന്നര കിലോമീറ്റർ ഭാഗത്തെ മൺപുറ്റ് നീക്കം ചെയ്യും. പള്ളിയോടങ്ങൾ നദിയിലേക്ക് ഇറക്കുന്നതിന് തടസ്സമായി നിൽക്കുന്ന വിവിധ സ്ഥലങ്ങളിലെ 14 പള്ളിയോട കടവുകളും മണ്ണ് മാറ്റി വൃത്തിയാക്കും.

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു

കുറ്റിപ്പുറം ദേശീയ പാതയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ