ഭൂതത്താൻകെട്ട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നപ്പോൾ.

 

MV

Local

മഴ തിമിർത്തു, ഭൂതത്താൻകെട്ട് ഡാമിന്‍റെ 11 ഷട്ടറുകൾ തുറന്നു

കൂടുതൽ വെള്ളം വരുന്നതിനനുസരിച്ച് ബാക്കി ഷട്ടറുകൾകൂടി തുറക്കാനും സാധ്യതയുണ്ട്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 34.85 മീറ്ററാണ്.

കോതമംഗലം: മഴ ശക്തിപ്രാപിച്ചതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ 11 ഷട്ടറുകൾ തുറന്നു. 13.8 മീറ്റർ അളവിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. ഡാമിലെ നിലവിലുള്ള ജലനിരപ്പ് 30.40 മീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളിൽ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ തുറന്നതിന്‍റെ ഫലമായി പെരിയാറിൽ ചെളി കൂടുതൽ അടിഞ്ഞതിനെത്തുടർന്ന് ഭൂതത്താൻകെട്ടിന്‍റെ 11 ഷട്ടറും തുറന്നിരുന്നു.

മഴ കുറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം മൂന്ന് ഷട്ടറുകൾ അടച്ചു. ശനിയാഴ്ച വൈകിട്ടോടെ നീരൊഴുക്ക് ശക്തമായതോടെയാണ് ഷട്ടറുകൾ കൂടുതൽ അളവിൽ ഉയർത്തിയത്‌.

കൂടുതൽ വെള്ളം വരുന്നതിനനുസരിച്ച് ബാക്കി ഷട്ടറുകൾകൂടി തുറക്കാനും സാധ്യതയുണ്ട്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 34.85 മീറ്ററാണ്.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു