ഡോ. ബി.ആർ. അംബേദ്കർ

 
Local

അംബേദ്കർ ജയന്തി ആഘോഷിക്കാൻ ബിജെപി

ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു

കോട്ടയം: ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 13 മുതൽ 25 വരെയാണ് പരിപാടികൾ. 13ന് ദീപോത്സവം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 6ന് മണ്ഡലം കേന്ദ്രങ്ങളിൽ അംബേദ്കർ ചിത്രത്തിന് മുന്നിൽ ദീപാലങ്കാരം. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കും.

കോട്ടയം നഗരത്തിൽ ഡോ. രേണു സുരേഷും പനച്ചിക്കാട് അഡ്വ. നാരായണൻ നമ്പൂതിരിയും കടുത്തുരുത്തിയിൽ ലിജിൻ ലാലും ഏറ്റുമാനൂരിൽ ഏറ്റുമാനൂർ രാധാകൃഷ്ണനും കുമരകത്ത് അഡ്വ. ജയസൂര്യനും പാലായിൽ പ്രൊഫ. ബി. വിജയകുമാറും ഭരണങ്ങാനത്ത് എൻ.കെ. ശശികുമാറും തലയോലപ്പറമ്പിൽ ടി.എൻ. ഹരികുമാറും വൈക്കത്ത് എസ്. രതീഷും കുറവിലങ്ങാട് പി.ജി. ബിജുകുമാറും നേതൃത്വം നൽകും.

ഏപ്രിൽ 14 ന് ബൂത്ത് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും ഭരണഘടനയുടെ ആമുഖം വായനയും നടത്തും. തുടർന്ന് നേതാക്കൾ പട്ടികജാതി കോളനികളിൽ സമ്പർക്കം നടത്തും. തുടർന്ന് ജില്ലയിലെ മുതിർന്ന ബിജെപി നേതാക്കൾ പട്ടിക ജാതി - വർഗ വിഭാഗത്തിലെ 125 പ്രമുഖ വ്യക്തികളുമായി സമ്പർക്കം നടത്തും.

24ന് കടുത്തുരുത്തിയിൽ നടക്കുന്ന സെമിനാറോടെ പരിപാടികൾ സമാപിക്കും. പരിപാടികളുടെ ഏകോപനത്തിനായി പി.ജി. ബിജുകുമാർ കൺവീനറും, കെ. ഗുപ്തൻ, സിന്ധു ബി. കോതശ്ശേരി, ഡോ. ശ്രീജിത് കൃഷ്ണൻ, അരുൺ മൂലേടം അംഗങ്ങളുമായ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ പറഞ്ഞു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി