വടകര ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരുക്ക്
representative image
കോഴിക്കോട്: വടകര ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് 4.45 നാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്ന നിലയിലായിരുന്നു. ലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.