കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷൻ പാർക്കിങ് എരിയയിൽ നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.
സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരും നിർമാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി. കാറിന്‍റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ പൂർണമായും കത്തിനശിച്ചു.