child line registered case against thiruvananthapuram nursery 
Local

അങ്കണവാടിയില്‍ നിന്ന് നടന്ന് കുഞ്ഞ് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തിൽ കേസെടുത്ത് ചൈല്‍ഡ് ലൈന്‍

കുട്ടി നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് നടന്ന് രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തില്‍ കേസെടുത്ത് ചൈല്‍ഡ് ലൈന്‍. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെയാണ് ചൈല്‍ഡ് ലൈന്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടി നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തിങ്കളാഴ്ച കുട്ടികളെ ആയയെ ഏല്‍പ്പിച്ച് അധ്യാപകര്‍ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായതെന്നാണ് വിവരം. സ്‌കൂളില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്ക് വിജനമായ വഴിയിലൂടെയാണ് കുട്ടി നടന്ന് വീട്ടിലെത്തിയത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് പരിഭ്രാന്തരായ വീട്ടുകാർ സ്‌കൂളിലേക്ക് വിളിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ പോലും അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്