കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

 
Local

കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

രാവിലെ ഗെയിം കളിക്കുന്നതിനായി മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നൽകിയിരുന്നില്ല.

നീതു ചന്ദ്രൻ

അമ്പലപ്പുഴ: കളിക്കാനായി മൊബൈൽ ഫ‍ോൺ നൽകാഞ്ഞതിന്‍റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദ വ്യാസ സ്കൂളിന് സമീപം ഇല്ലത്ത് പറമ്പ് വീട്ടിൽ മോഹൻലാൽ അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ ആണ് തൂങ്ങി മരിച്ചത്.

മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നൽകിയിരുന്നില്ല. ഇതേ തുടർന്ന് മുറിയിലേക്ക് പോയ കുട്ടി ജീവനൊടുക്കുകയായിരുന്നു.

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി