Local

കോട്ടയത്ത് വീട്ടുമുറ്റത്ത് നിന്നും മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി

ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതിനെ തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു

കോട്ടയം: തിരുവാതിക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്ത് നിന്നും വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനംവകുപ്പിന്റെ റെസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വെള്ളൂർ കൃഷ്ണഗീതയിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതിനെ തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ സംഘം പാമ്പിൻ മുട്ട കണ്ട സ്ഥലം പരിശോധിക്കുകയായിരുന്നു .ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത് തുടർന്ന് വകുപ്പിന് റസ്ക്യൂ സംഘം പാമ്പുകളെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ്: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു