അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

 
Local

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

മൃതദേഹം മരണപ്പെട്ട് എത്തിയത് 24 മണിക്കൂറിന് ശേഷമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

Namitha Mohanan

അടൂർ: പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. ഫ്രീസർ തകരാറിലായതാണ് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇതോടെ ഡോക്റ്റർ പോസ്റ്റുമോർട്ടത്തിന് വിസമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്‍റെ മൃതദേഹമാണ് അഴുകിയത്. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.

എന്നാൽ മൃതദേഹം എത്തിയത് മരണപ്പെട്ട് 24 മണിക്കൂറിന് ശേഷമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഫ്രീസറുകൾക്ക് തകരാറില്ല. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത പരിചയമില്ലാത്തതിനാലാണ് ഡോക്റ്റർ പിന്മാറിയത്. വിദഗ്ധരായ മറ്റൊരു സംഘം പോസ്റ്റുമോർട്ടം ചെയ്യണമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി