പൊട്ടിവീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു
കാസർകോട്: പൊട്ടിവീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു. കാസർഗോഡ് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാനായി വയലിലേക്ക് പോയതായിരുന്നു കുഞ്ഞുണ്ടൻ.
ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവും ഷോക്കേറ്റ് ചത്തിരുന്നു.