Representative Image 
Local

കോട്ടയത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കോട്ടയം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് സ്വദേശിയായ തോട്ടുപുറത്ത് രതീഷ് (44) എന്നയാളെയാണ് പേരൂർ - സംക്രാന്തി റോഡിൽ കുഴിയാലിപ്പടിക്ക് സമീപം പാതയോരത്ത് പാർക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 11മണി മുതൽ റോഡരികിൽ പാർക് ചെയ്ത ഈ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ രാത്രി 8 മണിയോടെയാണ് വാഹനത്തിൽ ആളുണ്ടെന്ന് മനസ്സിലാക്കിയത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ച ശേഷമാണ് യുവാവ് മരിച്ചത് മനസിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ