തങ്കപ്പനെ മർദിക്കുന്ന ദൃശ്യം

 
Local

വയോധികനെ മകനും മരുമകളും ക്രൂരമായി മർദിച്ചു

അയൽവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.

പത്തനംതിട്ട: പറക്കോട്ട് വയോധികന് മകന്‍റെയും മരുമകളുടെയും ക്രൂരമർദനം. തങ്കപ്പൻ (66) എന്നയാൾക്കാണ് മർദനമേറ്റത്. മകൻ സുജു, ഭാര്യ സൗമ്യ എന്നിവർ ചേർന്ന് വടികൊണ്ട് തങ്കപ്പനെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ആക്രമണം.

അയൽവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്. സുജു പൈപ്പ് കൊണ്ടും സൗമ്യ വലിയ വടികൊണ്ടും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബുധനാഴ്ച ഉച്ചയോടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അടൂർ പൊലീസ് വിഷയത്തിൽ ഇടപെടുകയും തങ്കപ്പന്‍റെ മൊഴി എടുക്കുകയും ചെയ്തു. തുടർന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയിലെടുത്തു.

രണ്ട് മക്കളുളള തങ്കപ്പൻ തനിയെ മറ്റൊരു വീട്ടിലാണ് താമസം. മക്കളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനോട് പറഞ്ഞിരുന്നെന്നാണ് വിവരം. ഞായറാഴ്ച തങ്കപ്പന്‍ മകൻ സുജുവിന്‍റെ വീട്ടിലെത്തുകയായിരുന്നു. ഇതോടെയാണ് സുജുവും ഭാര്യ സൗമ്യയും ചേർന്ന് തങ്കപ്പനെ മർദിച്ചത്.

ബിഹാറിൽ 26 കാരിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

ഇനി അതീവ സുരക്ഷാജയിൽ ഏകാന്ത സെല്ലിൽ വാസം; ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറും; ഡിസിസി പ്രസിഡന്‍റിന്‍റെ സംഭാഷണം പുറത്ത്

ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

''ശുഭ്മൻ ഗില്ലിന്‍റെ തന്ത്രങ്ങൾ പാളി''; വിമർശനവുമായി മുൻ ഇന്ത‍്യൻ താരം