ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിനുള്ളിൽ; ശരീരഭാഗങ്ങൾ എലി കടിച്ച നിലയിൽ

 

file image

Local

ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിനുള്ളിൽ; ശരീരഭാഗങ്ങൾ എലി കടിച്ച നിലയിൽ

മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്

ആലുവ: ആലുവയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. താക്കാട്ടുകര സ്വദേശി ഓമനയുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള മൃതദേഹം എലികടിച്ച നിലയിലായിരുന്നു.

കുറച്ചു നാളുകളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഓമന താമസിച്ചിരുന്നത്. 2 ദിവസമായി ഓമനയെ പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിൽ നിന്നു ദുർഗന്ധം വന്നു തുടങ്ങിയിരുന്നു.

മൃതദേഹം കണ്ടതിനു പിന്നാലെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയാിരുന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

കേന്ദ്രത്തിനെതിരേ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്; പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്ച

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി