അന്നമനട ക്ഷേത്രത്തിൽ യുവാവിനെ എടുത്തെറിഞ്ഞ് ആന

 
Local

അന്നമനട ക്ഷേത്രത്തിൽ യുവാവിനെ എടുത്തെറിഞ്ഞ് ആന | Video

മുഖത്ത് പരുക്കേറ്റ വിവേകിനെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കോലമണിയിക്കാനെത്തിയയാളെ ആന എടുത്തെറിഞ്ഞു. മനയിൽ വിവേകിന‌െയാണ്(26) ആന എടുത്തെറിഞ്ഞത്. ഉത്സവത്തിന് എഴുന്നള്ളിക്കാനായെത്തിച്ച അക്കിക്കാവ് കാർത്തികേയൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. മുഖത്ത് പരുക്കേറ്റ വിവേകിനെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആനപ്പുറത്ത് കയറിയ ആൾക്ക് താഴെ നിന്ന് തിടമ്പ് കൈമാറുന്നതിനിടെയാണ് വിവേകിനെ ആന തുമ്പിക്കൈയിൽ ചുറ്റിയെടുത്തത്. ഉ‍യർത്തിയ ശേഷം വലിച്ചെറിയുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നയാൾ പെട്ടെന്നു തന്നെ താഴേക്കിറങ്ങി. ഉടൻ തന്നെ ആന പാപ്പാന്മാർ ആനയെ തളച്ചു. എഴുന്നള്ളിപ്പ് അൽപ സമയത്തേക്ക് നിർത്തി വച്ചു. സംഭവത്തിന് ശേഷം ആന പ്രകോപനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും 11.30ഓടെ ആനയെ തിരിച്ചയച്ചു.

കണ്ണനെ കണിക്കാണാൻ ഭക്തലക്ഷങ്ങൾ ഗുരുവായൂരിൽ; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വിഷുവിനും കനത്ത ചൂട്; 12 ജില്ലകളിൽ ജാഗ്രത നിർദേശം

വനിത സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും

‌ കണികണ്ടുണർന്ന് മലയാളികൾ; വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം