Local

കാട്ടാനയ്ക്കെന്ത് വൈദ്യുതി വേലി! ഹാങ്ങിങ് വേലിയും തകർത്ത് കോട്ടപ്പടിയിൽ കാട്ടാനയുടെ വിളയാട്ടം

ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു

Renjith Krishna

കോതമംഗലം: കോട്ടപ്പടിയിൽ ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപിച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.

കഴിഞ്ഞ മാസം മുട്ടത്ത്പാറ,പ്ലാച്ചേരിയിൽ കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തി വിട്ട കൊമ്പനാണ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങി നാശമുണ്ടാക്കിയത്. കാട്ടാനശല്യം തടയാൻ സാദാവൈദ്യുതിവേലിയെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിലയിൽ മേഖലയിൽ വ്യാപകമായി ഹാങ്ങിങ് വൈദ്യുത വേലി സ്ഥാപിച്ചുവരികയാണ്. ഇതിനിടയിലാണ് കാട്ടാനകൾ ഇതും മറികടന്ന് ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. വനം വകുപ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അടുത്തിടെ സ്ഥാപിച്ച ഫെൻസിങ്ങാണ് തകർത്തത്.

സ്ഥിരം ശല്യക്കാരനായ ആന കിണറ്റിൽ വീണപ്പോൾ മയക്കുവെടിവെച്ച് പിടികൂടി ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. എങ്കിലും വനംവകുപ്പ് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയക്കുകയായിരുന്നു. പിന്നീട്, നിരവധി തവണ ഈ ആന വിവിധ പ്രദേശങ്ങളിൽ നാശമുണ്ടാക്കി വരികയാണ്. ആനയെ പ്രദേശത്തുനിന്ന് നീക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും