Representative image
Representative image 
Local

കിടങ്ങൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരുക്ക്

കോട്ടയം: കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ വീടിനോട് ചേർന്നുള്ള അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു. ഐക്കര ജോജിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ടെറസിന് മുകളിൽ ഉണക്കാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി, മുതലായവയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം 2 കിലോമീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു.

കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു. എക്സ്പ്ലോസീവ് വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കൂടുതൽ പരിശോധനകൾ നടത്തും.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ