തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 3 പേർക്ക് പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 2 സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
ചായകുടിക്കാനെത്തിയ സ്ത്രീകൾക്കാണ് പരുക്കേറ്റതെന്നാണ് വിവരം. പൊള്ളലേറ്റവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്ലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കുമാണ് മാറ്റിയിട്ടുണ്ട്. ഞയാറാഴ്ച രാവിലെയായിരുന്നു അപകടം.