മരിച്ച ക്രിസ്റ്റല്‍  
Local

കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ 12കാരി മരിച്ചു

കോട്ടയം മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കോട്ടയം: ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന 7-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍.സി.ലൂയിസിന്‍റെ മകള്‍ ക്രിസ്റ്റല്‍ (കുഞ്ഞാറ്റ -12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്‍റ് ഫിലോമിന ഗേള്‍സ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ക്രിസ്റ്റൽ.

കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റല്‍ കുഴഞ്ഞുവീണത്.

തുടർന്ന് കോട്ടയം മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി ഡോക്റ്റർമാർ പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്