ഫ്രാൻസിസ് ആഞ്ഞിപറമ്പിൽ (പ്രസിഡന്‍റ്), ലത്തീഫ് എറണാകുളം (സെക്രട്ടറി).

 
Local

കേരള വാട്ടർ അഥോറിറ്റി എച്ച്ആർ എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ഭാരവാഹികളെ നിശ്ചയിച്ചു

എറണാകുളം ജില്ലയിലെ കേരള വാട്ടർ അതോറിറ്റി എച്ച്ആർ എംപ്ലോയീസ് കോൺഗ്രസ് ഐ എൻടിയുസി കമ്മിറ്റിക്ക് ഫ്രാൻസിസ് ആഞ്ഞിപറമ്പിൽ അധ്യക്ഷനായ പുതിയ ഭരണസമിതി

Local Desk

ആലുവ: കേരള വാട്ടർ അഥോറിറ്റി എച്ച്ആർ എംപ്ലോയീസ് കോൺഗ്രസ്-ഐ എൻടിയുസി എറണാകുളം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആലുവ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

പ്രസിഡന്‍റായി ഫ്രാൻസിസ് ആഞ്ഞിപറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് പ്രസിഡന്‍റ് മീരാൻ പെരുമ്പാവൂർ, സെക്രട്ടറി: ലത്തീഫ് എറണാകുളം, ജോയിന്‍റ് സെക്രട്ടറി: ദിലീപ്, ട്രഷറർ തങ്കച്ചൻ ജേക്കബ് എന്നിവരാണ് മറ്റു ഭാരവാഹികൾ. കമ്മിറ്റി അംഗങ്ങളായി ആലുവ- സോളൻ, ഷിബി; പെരുമ്പാവൂർ- ബൈജു, അവറാച്ചൻ; കോതമംഗലം- ബിനോയ്, ഗോവിന്ദൻ; അങ്കമാലി- സാബു കെ.വി., ജയിംസ്, സുനിൽ, കുന്നത്തുനാട്- മജു, അനിൽ, വിനോദ്, പള്ളുരുത്തി- ജ്യോതിഷ് കുമാർ, കുറുപ്പുംപടി- സോളൻ, പൗലോസ്, മനോജ്.

ഇവർക്ക് പുറമെ ആലുവ, പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, കുന്നത്തുനാട്, പള്ളുരുത്തി, കുറുപ്പുംപടി എന്നീ മേഖലകളിൽ നിന്നുള്ളവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. 2026 ജൂലൈ 10-ന് ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പനെ അയോഗ‍്യനാക്കണം, സ്പീക്കർക്ക് കത്ത്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം