യുവാവിന്‍റെ ക്രൂരമർദനത്തിൽ വീട്ടമ്മക്ക് ഗുരുതര പരുക്ക്

 

file image

Local

യുവാവിന്‍റെ ക്രൂരമർദനത്തിൽ വീട്ടമ്മക്ക് ഗുരുതര പരുക്ക്

വീട്ടമ്മയെ മർദിച്ച ശേഷം ഓടിരക്ഷപ്പെടാൻ നോക്കിയ പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചു

Namitha Mohanan

ആലുവ: യുവാവിന്‍റെ ക്രൂരമർദനത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ഉളിയന്നൂർ ചേരിപ്പറമ്പിൽ ഹൈറുന്നിസ ഹമീദിനെയാണ് ഇടുക്കി സ്വദേശിയായ യുവാവ് മർദിച്ച് അവശനിലയിലാക്കിയത്. തുടർന്ന് ഹൈറിനിസയെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടമ്മയെ മർദിച്ച ശേഷം ഓടിരക്ഷപ്പെടാൻ നോക്കിയ പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉളിയന്നൂർ എട്ടാം വാർഡിൽ 2024ൽ വാഹനങ്ങളുടെ പെയിന്‍റിങ് പാച്ച് വർക്ക് തുടങ്ങിയ ആവശ്യങ്ങൾക്കായി ഇടുക്കി സ്വദേശിക്ക് ഹൈറുന്നിസയുടെ ഉടമസ്ഥയിലുള്ള 16 സെന്‍റ് സ്ഥലംവാടകയ്ക്ക് കൊടുത്തിരുന്നു.

എന്നാൽ യുവാവ് വാടക കൊടുക്കാതിരിക്കുകയും വീട്ടമ്മയെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. കേസ് നിലനിൽക്കെ വാടകയ്ക്ക് കൊടുത്തിരുന്ന വർഷോപ്പിൽ നിന്നും

സാധനങ്ങൾ എടുക്കാൻ വന്നപ്പോൾ ഇവിടെ നിന്ന് ഒന്നും എടുക്കാൻ പറ്റില്ല എന്ന് ഉടമ ഹൈറുന്നിസ പറഞ്ഞു. അതിനെ തുടർന്ന് പ്രകോപിതനായ യുവാവ് ഹൈറുസയെ ക്രൂരമായി മർദിക്കുകയായിരുന്നു നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു