ഡയാലിസിസ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവും മരിച്ചു

 
Local

രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി

വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു കൊലപാതകം.

Megha Ramesh Chandran

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ മരിച്ചു. വൃക്ക രോഗിയായ ഭാര്യ ജയന്തിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭാസുരേന്ദ്രൻ ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നു ചാടുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു കൊലപാതകം. എസ്‌യുടി ആശുപത്രിയിൽ ജയന്തി കുറച്ചു ദിവസങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു. ഇലക്‌ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഭാര്യയെ ഭാസുരേന്ദ്രൻ കൊലപ്പെടുത്തിയത്.

ഇതിനുശേഷം ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടുകയായിരുന്നു. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയ രീതിയിലുളള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

വിരാട് കോലി ലൈക്ക് അടിച്ച ആ ജർമൻ മോഡൽ‌ ആര്?

ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

വനിതാ സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, സീറ്റ് വർധന വേണ്ട, മണ്ഡല പുനർ നിർണയം മതി

തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; വാഗ്ദാനങ്ങളുമായി ടിവികെയുടെ പ്രകടന പത്രിക