ഇടപ്പള്ളിയി കൊച്ചി മെട്രൊ റെയിൽ സ്റ്റേഷൻ. പ്രതീകാത്മക ചിത്രം.
Local

മെട്രൊ റെയിൽ യാത്രക്കാരെ കാത്തിരിക്കുന്നു ക്രിസ്മസ് സമ്മാനങ്ങൾ

മെറി മെട്രൊ 2023 എന്ന പേരില്‍ കൊച്ചി മെട്രൊയും ടിവിഎസ് ഐ ക്യൂബ് ഇലക്ട്രിക്കും ചേർന്നാണ് ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്

MV Desk

കൊച്ചി: ക്രിസ്മസ് ആഘോഷകാലത്ത് യാത്രക്കാര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുകയാണ് കൊച്ചി മെട്രൊ. മെറി മെട്രൊ 2023 എന്ന പേരില്‍ കൊച്ചി മെട്രൊയും ടിവിഎസ് ഐ ക്യൂബ് ഇലക്ട്രിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ച്ച നീണ്ട ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 18ന് തുടക്കമാകും. 25 വരെയാണ് ആഘോഷപരിപാടികള്‍. മെഗാ കരോള്‍ ഗാന മത്സരം, പുല്‍ക്കൂട് നിർമാണ മത്സരം, ക്രിസ്മസ് ട്രീ അലങ്കാര മത്സരം എന്നീ മത്സരങ്ങളാണ് വിവിധ മെട്രൊ സ്റ്റേഷനുകളില്‍ നടക്കുക.

18ന് വൈകിട്ട് 5 മുതല്‍ നടക്കുന്ന മെഗാ കരോള്‍ ഗാന മത്സരമാണ് പ്രധാന ഹൈലൈറ്റ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ജോസ് ജംക്‌ഷനിലുള്ള കൊച്ചി മെട്രൊയുടെ ഓപ്പണ്‍ എയര്‍ തിയറ്ററിലാണ് മത്സരം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 20 ടീമുകള്‍ക്കാണ് അവസരം. കരോള്‍ ഗാന മത്സരത്തിലെ ജേതാവിന് 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തുന്ന സംഘത്തിന് 25,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ ക്യാഷ്പ്രൈസും ലഭിക്കും. ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് മേളവും മത്സരത്തിന് മുന്നോടിയായി അരങ്ങേറും.

ഡിസംബര്‍ 20ന് വിവിധ മെട്രൊ സ്റ്റേഷനുകളില്‍ പുല്‍ക്കൂട് നിർമാണ മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും നടക്കും. 5000,3000,2000 രൂപ വീതമുള്ള ക്യാഷ് പ്രൈസുകളാണ് ഇരു മത്സരങ്ങളിലെയും ആദ്യ മൂന്ന് വിജയികള്‍ക്ക് ലഭിക്കുക.

ഡിസംബര്‍ 18 മുതല്‍ ക്രിസ്മസ് ദിനം വരെ കൊച്ചി മെട്രൊയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മെട്രൊ സാന്‍റയെ കണ്ടുമുട്ടുവാനും ക്രിസ്മസ് സമ്മാനം നേടാനും അവസരമുണ്ട്. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി +91 484-2846777, +91 98479 76380 എന്നീ നമ്പറുകളില്‍ വിളിക്കാം. കൊച്ചി മെട്രൊയുടെ വെബ്സൈറ്റ്, ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പേജിലും മത്സരത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ