കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രൊ കണക്റ്റിവിറ്റി പരിഗണനയിൽ.

 

സാങ്കൽപ്പിക ചിത്രം - MV Graphics

Local

കൊച്ചി എയർപോർട്ടിലേക്ക് ബോട്ടിൽ പോകാം | Video

കൊച്ചി വാട്ടർ മെട്രൊ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്; ഹൈഡ്രോളജി പഠനം അവസാന ഘട്ടത്തിൽ

കൊച്ചി വാട്ടർ മെട്രൊ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള ഹൈഡ്രോളജി പഠനം പൂർത്തിയാകുന്നു. ആലുവയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ പെരിയാറിലൂടെയുള്ള ഈ യാത്രയ്ക്ക് 20 മിനിറ്റിൽ താഴെ സമയം മതിയാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിമാനത്താവളത്തിലേക്ക് ഗതാഗതക്കുരുക്കില്ലാത്ത ജലപാത ഒരുങ്ങും.

കൊച്ചി: കൊച്ചി വാട്ടർ മെട്രൊ ശൃംഖല നെടുമ്പാശേരി നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (CIAL) നീട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് (KMRL).

പദ്ധതിയുടെ ഏറ്റവും നിർണായകമായ ഹൈഡ്രോളജി പഠനം ജനുവരി അവസാനത്തോടെ പൂർത്തിയാകും. ഇതോടെ കൊച്ചി നഗരത്തിൽ നിന്ന് ഗതാഗതക്കുരുക്കില്ലാതെ വിമാനത്താവളത്തിൽ എത്താൻ ജലപാതയെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.

ആലുവയിൽ നിന്ന് 20 മിനിറ്റ്

ആലുവയിൽ നിന്ന് പെരിയാർ വഴി നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ചെങ്ങൽ തോട്ടിലൂടെയാണ് വാട്ടർ മെട്രൊ സർവീസ് ആലോചിക്കുന്നത്. ഏകദേശം 8 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതോടെ ആലുവയിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിമാനത്താവളത്തിൽ എത്താൻ സാധിക്കും.

നിലവിൽ ആലുവ പാലത്തിലെ അനിയന്ത്രിതമായ തിരക്കും, തുടർന്നുള്ള മൂന്ന് സിഗ്നലുകളും റോഡ് മാർഗമുള്ള യാത്രയെക്കാൾ സമയം ലാഭിക്കാൻ ഇത് സഹായിക്കും.

  • ഹൈഡ്രോളജി പഠനം: ചെങ്ങൽ തോട്ടിലെ ജലത്തിന്‍റെ അളവ്, ഒഴുക്ക്, തോട് വികസിപ്പിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ഈ പഠനത്തിൽ പ്രധാനമായും പരിശോധിക്കുന്നത്. പഠന റിപ്പോർട്ട് ലഭിച്ചാലുടൻ യഥാർഥ പദ്ധതിരേഖ (DPR) തയാറാക്കി സർക്കാരിന് സമർപ്പിക്കും.

  • മൾട്ടി മോഡൽ കണക്റ്റിവിറ്റി: വാട്ടർ മെട്രൊ ടെർമിനലിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കാൻ ഒരു ഏരിയൽ വാക്ക് വേ (Aerial Walkway) നിർമിക്കുന്നതും പരിഗണനയിലുണ്ട്.

  • യാത്രക്കാരുടെ വർധന: കൊച്ചി മെട്രൊയിലും വാട്ടർ മെട്രൊയിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായ സാഹചര്യത്തിലാണ് വിമാനത്താവളത്തിലേക്ക് സർവീസ് നീട്ടാൻ അധികൃതർ ആലോചിക്കുന്നത്.

ലക്ഷ്യം ലോകോത്തര യാത്രാ സൗകര്യം

മെട്രൊ റെയിൽ രണ്ടാം ഘട്ടം (പിങ്ക് ലൈൻ) പൂർത്തിയാകുന്നതോടെ കാക്കനാട് ഐടി മേഖലയിൽ നിന്നുള്ളവർക്കും നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർക്കും മെട്രൊ വഴിയും തുടർന്ന് വാട്ടർ മെട്രൊ വഴിയും വിമാനത്താവളത്തിൽ എത്താം. ജലം, റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ ഒരുപോലെ സംഗമിക്കുന്ന അപൂർവ കേന്ദ്രമായി നെടുമ്പാശേരി ഇതോടെ മാറും.

പദ്ധതിക്കായി മൂന്ന് കിലോമീറ്ററോളം കനാൽ വികസനം നടത്തേണ്ടതുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികളും മറ്റും വരും മാസങ്ങളിൽ തയാറാകുമെന്നാണ് സൂചന. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്തിന് മുൻപായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

"മലപ്പുറത്തും കാസർഗോഡും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം മതധ്രുവീകരണം"; വിവാദ പരാമർശവുമായി സജി ചെറിയാൻ

''അതു നടപ്പില്ല മോനേ സജി ചെറിയാനേ...'' | Video

ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി; ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

ശബരിമല സ്വർണക്കൊള്ള: എൻ. വാസു റിമാൻഡിൽ

കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്‌യെ പ്രതിചേർത്തേക്കും, മനപ്പൂർവ്വമല്ലാത്ത നരഹത്യ ചുമത്തും